
ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു പുതിയ തുടക്കത്തിലേയ്ക്കാണ് . അതിനാൽ ഒരോ പ്രഭാതവും സന്തോഷമുള്ളതായാലേ ആ ദിവസം ശരിയായി പ്രവർത്തിക്കാൻ കഴിയു. എന്നാൽ നമ്മുടെ ചില പ്രഭാത ശീലങ്ങൾ നമ്മുടെ ദിവസത്തെ മാത്രമല്ല ആരോഗ്യത്തെയും നശിപ്പിക്കും. അതിൽ ഒന്നാണ് അലാറം കേൾക്കുമ്പോൾ അത് ഒരു 10 മിനിട്ട് കൂടി നീട്ടി വയ്ക്കുന്നത്. ഇത് ഡോക്ടർമാർ പോലും സമ്മതിക്കുന്നു. ഉറക്കത്തിൽ ശബ്ദങ്ങൾ കേട്ട് ഞെട്ടി ഉണരുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്.
ഉറക്കം രണ്ട് രീതിയിൽ തരംതിരിക്കുന്നു. ഒന്ന് എൻ.ആർ.ഇ.എം (നോൺ-റാപ്പിഡ് ഐ മൂവ്‌മെന്റ്) രണ്ടാമത്തെത് ആർ.ഇ.എം ( റാപ്പിട്ട് ഐ മൂവ്മെന്റ്). ആർ.ഇ.എം ഉറക്കത്തിൽ നമ്മുടെ ശരീരത്തിന് നല്ല രീതിയിൽ വിശ്രമം ലഭിക്കുന്നു. നമ്മുടെ ഉറക്കത്തിന്റെ കണക്ക് സാധാരണ ഏകദേശം 90 മിനിട്ട് നീണ്ടുനിൽക്കുകയും രാത്രി 4 മുതൽ 6 തവണ ഇത് ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ഉണർന്ന ശേഷം അഞ്ച് മിനിട്ട് വീണ്ടു ഉറങ്ങി എണീക്കുന്നത് ആർ.ഇ.എം ഉറക്കത്തെ തടസപ്പെടുത്തുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. ആദ്യത്തെ അലാറം അടിയ്ക്കുമ്പോൾ തന്നെ ഉണരുന്നതാണ് നല്ലത്. ഉണർന്ന ഉടൻ ഫോൺ ഉപയോഗിക്കുന്നത് നല്ലതല്ല. ചിലർ ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കുന്നു. ഇത് ഗ്യാസ്,അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകും. ഉണർന്ന ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചു വേണം ദിവസം തുടങ്ങാൻ.