turmeric

കുഴിമാടത്തിന് മുകളിൽ മഞ്ഞൾ നടുന്നത് കേരളത്തിൽ പലയിടങ്ങളിലും കണാൻ കഴിയുന്ന ഒരു ചടങ്ങാണ്. പണ്ടുമുതലേ ചെയ്തുവരുന്ന ഒരു കാര്യം ചെയ്യുന്നു എന്നല്ലാതെ ഇത് എന്തിനാണെന്ന് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. കുഴിമാടത്തിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് ഊർജമുണ്ടാകുന്നുണ്ടെങ്കിൽ അതിനെ തടയുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചില ആചാര്യന്മാർ പറയുന്നത്.

നമ്മുടെ ശരീരത്തിലും ചുറ്റുപാടുകളിലും ഊർജമുണ്ട്. ഇത് രണ്ട് തരത്തിലാണ്. നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും. നെഗറ്റീവായ ഊർജം ഒരാളെ മോശം രീതിയിൽ സ്വാധീനിക്കുമെങ്കിൽ പോസിറ്റീവ് ഊർജം വ്യക്തിക്ക് നല്ല ഫലങ്ങൾ മാത്രം നൽകും. ഒരു വ്യക്തിയുടെ താമസസ്ഥലത്തോ ജോലിസ്ഥലത്തോ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ അത് ആ വ്യക്തിയെ പലരീതിയിൽ ബാധിക്കാം. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കായും ആരോഗ്യ പ്രശ്നങ്ങളായും സാമ്പത്തിക പ്രശ്നങ്ങളുമായൊക്കെ ഇത് മറനീക്കി പുറത്തുവരും.

നെഗറ്റീവ് എനർജിയെ എളുപ്പത്തിൽ ഇല്ലാതാക്കാനുള്ള ഒന്നാണ് മഞ്ഞളിന്റെ പല തരത്തിലുള്ള ഉപയോഗം. മഞ്ഞൾ നടുന്നതും പാചകാവശ്യത്തിന് ഉപയോഗിക്കുതുമൊക്കെ ഇതിൽ ഉൾപ്പെടും. സ്ത്രീകൾ മഞ്ഞൾവെള്ളം കുടിയ്ക്കുന്നത് വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്ന് കരുതുന്നവരുണ്ട്. കുളി കഴിഞ്ഞ ശേഷം സ്ത്രീകൾ നെറ്റിയിൽ മഞ്ഞൾ കുറി തൊടുന്നതിലൂടെ നെഗറ്റീവ് എനർജി അകന്നു നിൽക്കും. ഇത് കുടുംബത്തിനാകെ ധൈര്യം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു. ദേഹത്ത് മഞ്ഞൾ പുരട്ടുന്നത് ദുഷ്ട ശക്തികളെ അകറ്റി നിറുത്താനും സഹായിക്കും. മഞ്ഞൾ ഒരു കിഴിയായി കെട്ടി വീട്ടിനുള്ളിൽ സൂക്ഷിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുമെന്നും കരുതപ്പെടുന്നു.