കള്ളും നാടൻ രുചികളും തേടി കോഴിക്കോടാകെ കറങ്ങി നടക്കുകയാണ് നമ്മുടെ ചങ്കത്തികൾ. മധുരത്തിന്റെ നാടായ കോഴിക്കോട്ടിലെ ഷാപ്പ് രുചികൾക്കും വ്യത്യസ്തത ഏറെയുണ്ടെന്ന് ചങ്കത്തികൾ പറയും. അങ്ങനെ കറങ്ങിതിരിഞ്ഞ് ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് പാറോപ്പടി ഷാപ്പിലാണ്. ഇവിടെ ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയ വിഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കേരള പൊറോട്ട, ചപ്പാത്തി, നാടൻ കോഴിക്കറി, താറാവ് മപ്പാസ്, ചെമ്മീൻ റോസ്റ്റ്, ബീഫ് റോസ്റ്റ്, മട്ടൺ ബോട്ടി, മുരു ഫ്രൈ, കൂന്തൾ റോസ്റ്റ്, കരിമീൻ ഫ്രൈ, ചിന്ന മുട്ട, മുയൽ റോസ്റ്റ്, അയക്കൂറ തലക്കറി, അപ്പം, കാട ഫ്രൈ, അയക്കൂറ ഫ്രൈ, നാടൻ അയലക്കറി, ബീഫ് ഡ‌്രൈ ഫ്രൈ, ചെമ്പല്ലി തവ ഫ്രൈ, ഞണ്ട് റോസ്റ്റ്, ചിക്കൻ ലെഗ് ഫ്രൈ, കപ്പ പുഴുങ്ങിയത്, വെള്ള പുട്ട്, നല്ല തണുത്ത കള്ള് എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിലെത്തിയ വിഭവങ്ങൾ.
ആദ്യമേ തന്നെ ചെമ്പല്ലി തവ ഫ്രൈയാണ് കള്ളിനൊപ്പം ചങ്കത്തികൾ രുചിച്ചത്. പിന്നാലെ അയക്കൂറ തലക്കറിയിൽ മൽപ്പിടുത്തം. നല്ല എരിവുള്ള തലക്കറി ചങ്കത്തികൾക്ക് നന്നേ ഇഷ്ടപ്പെട്ടു.ഏറ്റവും അവസാനമായാണ് ഞണ്ട് റോസ്റ്റ് ചങ്കത്തികൾ പരീക്ഷിച്ചത്. ഭീമൻ ഞണ്ട് ആയതിനാൽ കാലുകൾ മാത്രമാണ് ചങ്കത്തികൾ കഴിച്ചത്. വീഡിയോ കാണാം...