dead-body

ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്റെ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ആദമ്പാക്കം സ്വദേശിനി സത്യയാണ് മരിച്ചത്. സതീഷ് എന്നയാളാണ് സത്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മരണം ഉറപ്പാക്കിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സതീഷ് സത്യയുമായി സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് സ്റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വിവരമറിഞ്ഞ് പൊലീസ് എത്തും മുമ്പുതന്നെ സതീഷ് സ്ഥലത്തുനിന്നും കടന്നു.