bjp

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ ബി.ജെ.പി പുതിയ ജോയിംഗ്

കമ്മിറ്റി രൂപീകരിക്കും. അധികാരം തിരിച്ചുപിടിക്കാൻ തയ്യാറാക്കിയ 'മിഷൻ രാജസ്ഥാൻ" പദ്ധതിയുടെ ഭാഗമാണിത്. മുതിർന്ന നേതാവ് അർജുൻ റാം മേഘ്‌വാളിന്റെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. മുൻ മന്ത്രി വാസുദേവ് ദേവ്നാനിയും സമിതിയിലുണ്ട്. കോൺഗ്രസിൽ നിന്നുൾപ്പെടെ നിരവധി നേതാക്കൾ തങ്ങൾക്കൊപ്പം ചേരാൻ തയ്യാറെടുക്കുകയാണെന്നണ് ബി.ജെ.പി പറയുന്നത്.