nhai

കൊച്ചി: കടപ്പത്രങ്ങളിറക്കി (എൻ.സി.ഡി) 1,500 കോടി രൂപ സമാഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കീഴിലെ (എൻ.എച്ച്.എ.ഐ) നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്‌റ്റ് (ഇൻവിറ്റ്) ഒരുങ്ങുന്നു. ഒക്‌ടോബർ 17 മുതൽ നവംബർ ഏഴുവരെയാണ് വില്പന. ഏറ്റവും കുറഞ്ഞനിക്ഷേപം 10,000 രൂപ. 13, 18, 25 വർഷങ്ങളാണ് നിക്ഷേപകാലാവധി. നിക്ഷേപകർക്ക് 8.05 ശതമാനംവരെ വാർഷിക റിട്ടേണും 7.90 ശതമാനം വരെ അർദ്ധവാർഷിക റിട്ടേണും എൻ.സി.ഡി വാഗ്ദാനം ചെയ്യുന്നു.