1744-whitealtoposter02

ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്നചിത്രത്തിന് ശേഷം സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമായ 1744 വെറ്റ് ആൾട്ടോയുടെ ടീസർ റിലീസായി. ഷറഫുദ്ദീനാണ് നായകനാവുന്ന ചിത്രത്തിൽ നായിക വിൻസി അലോഷ്യസ് ആണ്. കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയാണ് ചിത്രം പറയുന്നത്. ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തും.

ചിത്രത്തിൽ ഷറഫുദ്ദീൻ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഒരു വെെറ്റ് ആൾട്ടോ കാറും അതിനു പിന്നാലെ പൊലീസും തുടർന്നുണ്ടാക്കുന്ന സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ഒരു കോമഡി,ക്രെെം ഡ്രാമയാണ് ചിത്രം. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായ‌ർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. രാജേഷ് മാധവ്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം,ആനന്ദ്, മൻമഥൻ,സജിൻ ചെറുകയിൽ, ആർജെ നിൽജ്, രഞ്ജി കാങ്കോല് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിലാൽ കെ.രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവഹിക്കുന്നു.