
ന്യൂമാഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയേയും അമ്മയേയും വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ന്യൂ മാഹി പൊലീസ് അറസ്റ്റുചെയ്തു. ചെറുകല്ലായി സ്വദേശി ജിനീഷാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയേയും അമ്മയേയും ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനുശേഷം ജിനീഷ് അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പലതവണ വിലക്കിയിട്ടും ജിനീഷ് യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.