തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകുന്ന ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജി.വി രാജ കുതിക്കുന്നു. 194 പോയിന്റാണ് ജി.വി രാജയുടെ അക്കൗണ്ടിലുള്ളത്. ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വെള്ളായണിയാണ് 88 പോയിന്റുമായി രണ്ടാമത്. 46 പോയിന്റുമായി കേരള സർവകലാശാല സ്‌പോർട്സ് ഹോസ്​റ്റൽ മൂന്നാമതാണ്. ആദ്യ ദിനം 5 റെക്കാഡുകളാണ് തിരുത്തിയെഴുതപ്പെട്ടത്.

കേരള സർവകലാശാല സ്‌പോർട്സ് ഹോസ്​റ്റൽ താരം അക്ഷയ് ജയൻ (അണ്ടർ 20 ജാവലിൻ ത്രോ, ),​ അയിരൂർ എം.ജി.എം മോഡൽ സ്‌കൂളിലെ ഹരിഗോവിന്ദ് (ഷോട്ട് പുട്ട് ,​ അണ്ടർ 18 ), സാന്ദ്ര സുരേഷ് (ജാവലിൻ ത്രോ ), ലീവെ സ്‌പോർട്സ് അക്കാഡമിയിലെ ഷോൺ എം. ലോറൻസ് (അണ്ടർ 10,​ ​50മീ. ), സ്വിസ് സെൻട്രൽ സീനിയർ സെക്കൻഡറി സ്‌കൂളിലെ എസ്.ജെ ആഷ്നി (അണ്ടർ 10,​ 50 മീ. ) എന്നിവരാണ് ഇന്നലെ പുതിയ റെക്കാഡിന് അവകാശികളായത്.
സീനിയർ 100 മീറ്റർ പോരാട്ടങ്ങളിൽ ഒന്നാമതെത്തി കേരള പൊലീസ് അത്‌ല​റ്റിക് ക്ലബിന്റെ ഓം കാറും കേരള യൂണിവേഴ്സി​റ്റി സ്‌പോർട്സ് ഹോസ്​റ്റലിലെ സ്വപ്നമോളും മീറ്റിലെ വേഗമേറിയ താരങ്ങളായി.