isl

ഗുവാഹത്തി : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ബർത്തലോമയി ഒഗ്ബച്ചെ,​ ഹാളിചരൺ നർസാരി,​ ഹെരേര എന്നിവരാണ് ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്. ആദ്യ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയോട് സമനിലയിൽ പിരിഞ്ഞ ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയമാണിത്. നോർത്ത് ഈസ്റ്റിന്റെ രണ്ടാം പരാജയവും.

ഐ.എസ്.എല്ലിൽ ഇന്ന്

ചെന്നൈയിൻ -ബംഗളുരു

(രാത്രി 7.30 മുതൽ)​

കൊച്ചി ഹൗസ് ഫുൾ

തിരുവനന്തപുരം: എടികെ മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുപോയി. 35,000 ടിക്കറ്റുകളാണ് മത്സരത്തിന് രണ്ട് ദിവസം ബാക്കി നിൽക്കെ വിറ്റുതീർന്നത്. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തിൽ 34,948 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.