kk

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ അച്ചടിച്ച അയ്യായിരം കോപ്പിയും വിറ്റുതീർന്നു. രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാധകരായ തൃശൂർ കറന്റ് ബുക്സ് . ഇതിനിടെ പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും പ്രസാധകർ വ്യക്താക്കി.

സ്വപ്നയും ശിവശങ്കറും തമ്മിലുളള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തു പറഞ്ഞ കാര്യങ്ങൾക്ക് പുറമെ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജൻമദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉണ്ട്.