
തികച്ചും അപ്രതീക്ഷിതമായാണ് ഗൂഗൾ പിക്സൽ 7നും 7 പ്രോയും ഇന്ത്യയിൽ ഒരുമിച്ച് വിപണിയിലെത്തിക്കുന്നു എന്ന വാർത്ത പുറത്തു വന്നത്. താരതമ്യേനേ വില കൂടുതലാണെങ്കിലും മികച്ച ഫീച്ചറുകളും ബിൽഡ് ക്വാളിറ്റിയുമുള്ള പിക്സൽ ഫോണുകൾ നിലവിൽ ഐഫോണുമായും സാംസംഗ് ഗാലക്സി എസ് 22 സീരീസുമായുമാണ് വിപണി കീഴടക്കാൻ മത്സരിക്കുന്നത്. ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച പിക്സൽ 7 സീരീസ് ഫ്ളിപ്പ്കാർട്ട് വഴിയാണ് ഉപഭോക്താക്കളിലേയ്ക്ക് എത്തുക.
സെക്കന്റ് ജനറേഷൻ ടെൻസർ ജി2 ചിപ്പിന്റെ കരുത്തിലാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ 7 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്സ് അനുഭവം തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. കൂടാതെ 30 വാട്ട് വയേഡ് ചാർജിംഗും വേഗതയാർന്ന വയർലെസ് ചാർജിംഗും പിക്സൽ 7 സീരിസിന്റെ പ്രത്യേകതയാണ്.പുതുക്കിയ ബാറ്ററി സേവിംഗ് ഓപ്ഷൻ 72 മണിക്കൂർ വരെ അധിക ബാക്കപ്പ് നൽകുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ഗൂഗിൾ പിക്സൽ 7
♦6.32 ഫുൾ എച്ച് ഡി പ്ളസ് ഒലെഡ് ഡിസ്പ്ളേ
♦90 Hz റിഫ്രഷ് റേറ്റ്
♦50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ
♦12 മെഗാപിക്സൽ സെക്കന്ററി ക്യാമറ
♦10.8 മെഗാപിക്സൽ സെൽഫി ക്യാമറ
♦4,270 എം എ എച്ച് ബാറ്ററി
സ്നോ, ഒബ്സീഡിയൻ, ലെമൺഗ്രാസ് നിറഭേദങ്ങളിൽ ലഭിക്കുന്ന ഗൂഗിൾ പിക്സൽ 7ന്റെ 8ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡൽ 59,999 രൂപയാണ് വില വരുന്നത്. പ്രാരംഭ വിൽപ്പനയുടെ ഭാഗമായി 6,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ഗൂഗിളും പ്രതിമാസം 10,000 രൂപ മുതലുള്ള നോ കോസ്റ്റ് ഇ എം ഐ സൗകര്യവും പിക്സൽ 7ന് നൽകുന്നുണ്ട്
ഗൂഗിൾ പിക്സൽ 7 പ്രോ
♦6.7 ഫുൾ എച്ച് ഡി പ്ളസ് ഒലെഡ് ഡിസ്പ്ളേ
♦120 Hz റിഫ്രഷ് റേറ്റ്
♦50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ
♦48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ
♦12 മെഗാപിക്സൽ സെക്കന്ററി ക്യാമറ
♦10.8 മെഗാപിക്സൽ സെൽഫി ക്യാമറ
♦4,926 എം എ എച്ച് ബാറ്ററി
ഹേസൽ, സ്നോ, ഒബ്സീഡിയൻ നിറഭേദങ്ങളിൽ ലഭിക്കുന്ന ഗൂഗിൾ പിക്സൽ 7 പ്രോയുടെ 12ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡൽ 84,999 രൂപയാണ് വില വരുന്നത്. പ്രാരംഭ വിൽപ്പനയുടെ ഭാഗമായി 8,500 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ഗൂഗിളും പ്രതിമാസം 14,167 രൂപ മുതലുള്ള നോ കോസ്റ്റ് ഇ എം ഐ സൗകര്യവും പിക്സൽ 7 പ്രോയ്ക്ക് നൽകുന്നുണ്ട്