rahul

പെർത്ത്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ 36 റൺസിന് വെസ്റ്റേൺ ഓസ്ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. കെ.എൽ. രാഹുലിന് (55 പന്തിൽ 74)​ മാത്രമേ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. രോഹിത് ശർമ്മ,​ വിരാട് കൊഹ്‌ലി,​ സൂര്യകുമാർ എന്നിവർ ബാറ്റ് ചെയ്തില്ല.