താരങ്ങൾ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്ട്സുകളെക്കുറിച്ചും, അവരുടെ ബാഗുകളിലുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നുമൊക്കെ അറിയാൻ താത്പര്യമുള്ള ആരാധകരുണ്ട്. അതിനാൽ തന്നെ സെലിബ്രിറ്റികളുടെ 'വാട്സ് ഇൻ മൈ ബാഗ്' സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ വാട്സ് ഇൻ മൈ ബാഗുമായെത്തിയിരിക്കുകയാണ് നടി വീണ നായർ. മാസ്‌ക്, സേഫ്റ്റി പിൻ, ആധാർ കാർഡ്, മസ്‌കാര, ലിപ്സ്റ്റിക്, കാജൽ, ഐഷാഡോ,ഹെയർ ബാൻഡ്, സൺസ്‌ക്രീം, വൈറ്റമിൻ സി, അണ്ടർ ഐ ക്രീം, ഫെയ്സ്‌ക്രീം, ഹെയർ സെറം, വാച്ച് തുടങ്ങി നിരവധി സാധനങ്ങൾ താരത്തിന്റെ കൊച്ചു ബാഗിലുണ്ട്.
'ഇത്രയൊക്കെ ഇട്ടിട്ടും നിന്റെ മോന്ത ഇങ്ങനെയാണല്ലോ എന്നുള്ള കമന്റുകൾ അനുവദനീയമല്ല. ഇത്രയൊക്കെ ഇട്ടിട്ടാണ് വല്യ വൃത്തികേടില്ലാതെ ഇങ്ങനെ ഇരിക്കുന്നത്. ഏറ്റവും കച്ചറ കുറഞ്ഞ ബാഗാണ് ഇത്. അപ്പോൾ മറ്റ് ബാഗുകളുടെ അവസ്ഥ ഊഹിക്കാല്ലോ? രണ്ട് ഷോൾഡറിലുമായി ഇടുന്നൊരു ബാഗുണ്ട്. അത് തുറക്കാൻ പറ്റില്ല. കൈയിട്ടാൽ ചിലപ്പോൾ പാമ്പ് കടിക്കും. അത്രയും സാധനങ്ങൾ ഉണ്ട് അതിനകത്ത്.'- നടി പറഞ്ഞു.