
വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിയുടെയും, അവന്റെ വളർത്തുനായയുടെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഇരുവരും ഫുട്ബോളാണ് കളിക്കുന്നത്.
'ഒരുമിച്ച് ആസ്വദിക്കുന്നു' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടി ബോൾ തട്ടുമ്പോൾ അതിനനുസരിച്ച് നായയും തട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അരലക്ഷത്തിലധികം പേരാണ് കമന്റ് ചെയ്തത്.
'കുട്ടിയും നായയും തമ്മിലുള്ള ബന്ധം വിലമതിക്കാനാവാത്തതാണ്.', 'ഇരുവരും തമ്മിൽ വളരെ ആഴമേറിയ ഒരു ബന്ധമുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.', 'പന്ത് കൈകാര്യം ചെയ്യാനുള്ള നായയുടെ കഴിവ് കണ്ട് അത്ഭുതം തോന്നുന്നു' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
Having fun together.. 😊 pic.twitter.com/KuLsWw2ZaB
— Buitengebieden (@buitengebieden) October 10, 2022