
സർദാർ എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം നായകൻ കാർത്തി, നായികമാരായ റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ ഇന്ന് കൊച്ചിയിൽ. ഉച്ചക്ക് 2ന് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന താരങ്ങൾ വൈകിട്ട് 5 ന് എം.ജി. റോഡിലെ സെൻട്രൽ സ്‌ക്വയർ മാളിൽ ആരാധകർക്ക് വേണ്ടി പൊതു പരിപാടിയിലും പങ്കെടുക്കും. വിരുമൻ, പൊന്നിയിൻ സെൽവൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം കാർത്തി നായകനാവുന്ന ചിത്രമാണ് സർദാർ. പി.എസ്.മിത്രനാണ് സംവിധാനം ചെയ്തത്. പ്രിൻസ് പിക്ചേഴ്സ് നിർമ്മിച്ച സർദാർ കേരളത്തിൽ വിതരണം ചെയ്യുന്നത് ഫോർച്യുൺ സിനിമാസാണ്. ജോൺസൺ, സി.കെ.അജയ് കുമാർ എന്നിവർ വാർത്താ വിതരണം നിർവഹിക്കുന്നു.