mukesh-ambani

ഡെറാഡൂൺ: ബദ്രിനാഥ്, കേദർനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രങ്ങളിലെത്തി പൂജകൾ നടത്തിയതിന് പുറമേ ഇരുക്ഷേത്രങ്ങളുടെയും വികസനത്തിനായി ക്ഷേത്രകമ്മിറ്റിയിലേയ്ക്ക് അ‌ഞ്ച് കോടി രൂപ സംഭാവന നൽകുകയും ചെയ്തു.

#WATCH | Reliance Industries Chairman Mukesh Ambani visited Badrinath Dham and Kedarnath Dham today. He performed puja at both temples. The industrialist donated Rs 5 crores to The Badri-Kedar Temple Committee (BKTC) pic.twitter.com/DTrX4eCPvv

— ANI UP/Uttarakhand (@ANINewsUP) October 13, 2022

ഈ വർഷം മൂന്നാമത്തെ തവണയാണ് അംബാനി ക്ഷേത്രദർശനം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെപ്തംബറിൽ മുകേഷ് അംബാനി ഗുരുവായൂരിലും എത്തിയിരുന്നു. അംബാനിയോടൊപ്പം മകൻ ആനന്ദിന്റെ ഭാവിവധുവായ രാധികാ മെർച്ചന്റും ഉണ്ടായിരുന്നു. അംബാനിയുടെ ഗുരുവായൂർ ക്ഷേത്രദർശന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഒന്നരകോടി രൂപയാണ് ഗുരുവായൂർ സന്ദർശനത്തിൽ അംബാനി സംഭാവന നൽകിയത്. ക്ഷേത്രത്തിൽ ഒരു ഭക്തൻ സംഭാവന ചെയ്ത ഏറ്റവും വലിയ തുകയാണിതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പി കെ വിജയൻ പറഞ്ഞിരുന്നു.

സെപ്‌തംബറിൽ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും അംബാനി സന്ദർശനം നടത്തിയിരുന്നു.റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഡയറക്‌ടർ മനോജ് മോദിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. ക്ഷേത്രകമ്മിറ്റിയിലേയ്ക്കായി ഒന്നരകോടി രൂപയാണ് ഇവിടെയും സംഭാവന നൽകിയത്.

ഏഷ്യയിലെ സമ്പന്നരിൽ രണ്ടാം സ്ഥാനവും ലോകസമ്പന്നരിൽ എട്ടാം സ്ഥാനവുമാണ് മുകേഷ് അംബാനിയ്ക്ക്. അംബാനിയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിതവും ബിസിനസ് സംരംഭങ്ങളുമെല്ലാം ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ സുഹൃത്തുക്കളായ റൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വീട്ടിൽ അത്താഴവിരുന്നിന് പിതാവിന്റെ 4.10 കോടി രൂപയുടെ ബെന്റ്‌ലി ബെന്റായ്‌ഗ വി8 കാറിൽ എത്തിയ ആകാശ് അംബാനിയുടെയും ഭാര്യ ശ്ളോക മെഹ്ത്തയുടെയും ദൃശ്യങ്ങൾ വൈറലായിരുന്നു.