mm

ദേശീയ അവാർഡു നേടിയ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിന്റെ രസകരവും ആകർഷകവുമായ ടീസർ പുറത്തിറങ്ങി. കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദീൻ നായകൻ.

വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.കബനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് നിർമാണം. ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നവംബറിൽ തിയേറ്രറിൽ എത്തും.