video

ഗാസിയാബാദ്: ഭർത്താവിനെയും കാമുകിയേയും തല്ലിച്ചതച്ച് ഭാര്യ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവിന്റെ ഐശ്വര്യത്തിനായി ഭാര്യമാർ ഉപവാസമെടുക്കുന്ന കർവാ ചൗത് ദിനത്തിലാണ് യുവതി ഇരുവരെയും തല്ലിയത്.

പുണ്യദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മാർക്കറ്റിലൂടെ നടക്കുകയായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം ഭർത്താവ് കാമുകിക്കൊപ്പം ഇവിടേക്ക് വരികയായിരുന്നു. ഇതുകണ്ടതോടെ യുവതിയുടെ 'കണ്ട്രോൾ' പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ഭർത്താവിന്റെ കോളറിന് പിടിച്ച് അടിച്ചു. തടയാനെത്തിയ കാമുകിയേയും അടിക്കുന്നുണ്ട്.


എന്താണ് സംഭവമെന്നറിയാതെ നാട്ടുകാർ അമ്പരന്ന് നിൽക്കുന്നതും വീഡിയോയിലുണ്ട്. ഇവിടെയുള്ള ആരോ ആണ് വീഡിയോ പകർത്തിയത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.

करवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn

— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022