ഷീലു എബ്രഹാം എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പട്ടാഭിരാമൻ, ആടുപുലിയാട്ടം, ഷീ ടാക്സി, പുതിയ നിയമം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമാകാൻ ഷീലുവിന് കഴിഞ്ഞിട്ടുണ്ട്. നിർമാതാവായ എബ്രഹാമാണ് നടിയുടെ ഭർത്താവ്.

കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. താൻ വലിയ ഷോപ്പിംഗ് ക്രെയിസുള്ളയാളല്ലെന്ന് ഷീലു പറയുന്നു. സാരികളാണ് കൂടുതൽ ഉപയോഗിക്കുന്നതെന്നും നടി വ്യക്തമാക്കി.

shreelu-

'ഒ സി ഡിയുള്ളയാളാണ് ഞാൻ. സാധനങ്ങൾ കറക്ടായി വയ്‌ക്കണം. അല്ലെങ്കിൽ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അധികം തുണികൾ വാങ്ങാൻ പോകാറില്ല. അതെന്തുകൊണ്ടാണെന്ന് പറയുമ്പോൾ ആൾക്കാർ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് നമ്മൾ ഇട്ടുനോക്കണം. അത് ഒരുപാട് പേർ ഇട്ടുനോക്കിയിട്ട് വച്ചതായിരിക്കും. അപ്പോൾ എന്റെ മനസിലത് ഇങ്ങനെ വരും. അപ്പോൾ എനിക്ക് കഴുത്തിലൊക്കെ ചൊറിയാൻ തുടങ്ങും. എന്റെ മൈൻഡിലെ പ്രശ്നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാൻ പോകുകയാണെങ്കിൽ പ്രിപെയ്ഡായിരിക്കും. വന്നയുടൻ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കിൽ ഡ്രൈ ക്ലീനിംഗിന് കൊടുക്കും.'- നടി പറഞ്ഞു.

മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി തുറന്നുപറഞ്ഞു. 'മമ്മൂക്കയുടെ കൂടെ മൂന്ന് സിനിമകൾ ചെയ്തു. ഭയങ്കര ഫ്രണ്ട്ലി ആയിട്ടുള്ള ആളാണ്. പുറമെ കാണുമ്പോൾ ഭയങ്കര ജാഡയായിട്ടൊക്കെ തോന്നും.'- ഷീലു പറഞ്ഞു. തന്റെ വീട്ടിലെ ജിമ്മും, തീയേറ്ററും, വാഡ്രോബ്സുമൊക്കെ നടി അവതാരകയായ എലീനയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. പുറത്തുപോകാൻ മടിയുള്ള ആളാണ് താനെന്ന് ഷീലു വ്യക്തമാക്കി.