
കെ ജി എഫിന് ശേഷം കന്നഡ സിനിമകളെ ഉറ്റുനോക്കുന്നവരാണ് സിനിമാ ലോകം. ഇന്ത്യൻ സിനിമ ലോകത്ത് ഇപ്പോഴും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാന്താര ചിത്രത്തിന്റെ മലയാള പതിപ്പ് ഒക്‌ടോബർ 20ന് തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം തന്റെ ട്വിറ്ററിലുടെ പങ്ക് വെച്ചത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്.
സെപ്തംബർ 30 ന് കന്നഡ തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വൻ സ്വീകര്യതയാണ് ലഭിച്ചത്. യഷിന്റെ കെ ജി എഫിനേയും രാജമൗലിയുടെ ആർ ആർ ആറിനേയും മറികടന്ന് ചിത്രം നമ്പർ വൻ റേറ്റിംഗിൽ എത്തിയിരുന്നു. ഇന്ന് കാന്താരയുടെ ഹിന്ദി പതിപ്പ് റീലിസ് ചെയ്തു. ഇതിനോടകം ബോളിവുഡിലെ പല പ്രമുഖരും ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രം മിത്തിനും പ്രാധാന്യം നൽകിരിക്കുന്നു. 16 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയത്.
ഹൊംബാളെയുടെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൗെഡ,കിഷോർ,അച്യുത് കുമാർ,പ്രമോദ് ഷെട്ടി, ഷനിൽ ഗുരു,പ്രകാശ് തുമിനാട്,മാനസി സുധീർ,നവീൻ ഡി പടീൽ , സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി,പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
#Kantara Malayalam version from 20th Oct! @hombalefilms @PrithvirajProd @shetty_rishab pic.twitter.com/GCUqM9gU5g
— Prithviraj Sukumaran (@PrithviOfficial) October 14, 2022