
നടൻ കമൽഹാസന്റെ മകൾ എന്ന വിലാസത്തിൽനിന്ന് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശ്രുതി ഹാസൻ .സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ശ്രുതി താൻ അനുഭവിക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മുഖത്ത് വന്ന മാറ്റത്തെ പറ്റി സംസാരിച്ചിരിക്കുന്നു . ശ്രുതിയുടെ മുഖത്ത് വരുന്ന മാറ്റം പലപ്പോഴും ചർച്ചയാകാറുണ്ട്. താരം നിരന്തരം കോസ്മെറ്റിക് സർജറികൾക്ക് വിധേയമാവാറുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ശ്രുതിയുടെ പഴയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കാറുണ്ട്. വലിയ മാറ്റം ചിത്രങ്ങളിൽ കാണാൻ കഴിയുന്നുവെന്നാണ് പറയുന്നത്. തന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സർജറി ചെയ്തതെന്നും അതിന് മുമ്പ് ആദ്യ സിനിമ ചെയ്തിട്ടുണ്ടെന്നും താരംപറയുന്നു. എന്നാൽ സൗന്ദര്യം കൂട്ടാൻ വേണ്ടി നോസ് സർജറി ചെയ്തതിനെ മറച്ചുവയ്ക്കുകയാണെന്നാണ് ആരോപണം. ഇത്തരം കഥ മെനയുന്നവരോട് ഒന്നും പറയാനില്ലെന്ന് ശ്രുതി.