
ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അജിത്. കാർഗിൽ, ലഡാക്ക്, ജമ്മു, ശ്രീനഗർ, മണാലി, ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിലേക്കായിരുന്നു അജിത്തിന്റെ യാത്രകൾ. തുനിവ് എന്ന ചിത്രം പൂർത്തിയായശേഷം അജിത്ത് ബങ്കോക്ക് യാത്ര നടത്തിയിരുന്നു. ബാങ്കോക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. നോർത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രകളിൽ ധരിച്ച ജാക്കറ്റു തന്നെയാണ് അജിത്ത് ഈ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവിൽ മഞ്ജു വാര്യർ ആണ് നായിക.