
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് ഒ.ടി.ടി റിലീസിന്. നെറ്റ് ഫ്ളിക്സിലൂടെ സ്ട്രീം ചെയ്യാനാണ് ഒരുങ്ങുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങി നിരൂപക പ്രശംസ നേടിയ ചിത്രം അടുത്തിടെ ബുസാൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. നേരത്തെ ലൊക്കോർണോ ഇന്റർനാഷണൽ ചലച്ചിത്ര മേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വർഷത്തിനുശേഷം മേളയിൽ മത്സര വിഭാഗത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു അറിയിപ്പ്. ദിവ്യപ്രഭ ആണ് നായിക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചന. ഉദയ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.