
ചെറുപ്പക്കാരുടെ ഹരമാണ് സൂപ്പർ ബൈക്കുകൾ. അതിവേഗത്തിലും, അശ്രദ്ധമായും ബൈക്കുകൾ ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് ദിനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമിതവേഗതയിൽ വന്ന സുസുക്കി ഹയാബൂസ മെഴ്സിഡസ് ബെൻസുമായി കൂട്ടിയിടിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമൃത്സറിലെ നാരായൺഗഡ് ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. വെള്ള നിറത്തിലുള്ള മെഴ്സിഡസ് ബെൻസുമായി കൂട്ടിയിടിച്ച ബൈക്ക് ആകാശത്തിലേക്ക് ഉയർന്ന് പൊങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.
അപകടത്തിൽ സൂപ്പർ ബൈക്ക് തവിട് പൊടിയായി നിരവധി കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസയമം മെഴ്സിഡസ് ബെൻസിന് ചെറിയ തകരാറുകൾ മാത്രമാണുണ്ടായത്. ബൈക്ക് യാത്രികനെ കൂട്ടിയിടിച്ച കാറിന്റ ഉടമയാണ് ആശുപത്രിയിൽ എത്തിച്ചത്.