suicide

ചെന്നൈ: പതിനേഴുകാരൻ ആത്മഹത്യ ചെയ്ത കേസിൽ അദ്ധ്യാപികയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലാണ് സംഭവം. ഇരുപത്തിയൊൻപതുകാരിയായ അദ്ധ്യാപിക പ്രണയത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.

സർക്കാർ - എയിഡഡ് സ്‌കൂളിലെ അദ്ധ്യാപികയാണ് അറസ്റ്റിലായത്. മൂന്ന് വർഷം അദ്ധ്യാപിക ഈ വിദ്യാർത്ഥിയെ പഠിപ്പിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് സംശയങ്ങൾ ചോദിക്കാൻ പതിനേഴുകാരൻ സഹപാഠികൾക്കൊപ്പം അദ്ധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിലായി. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞതോടെ അദ്ധ്യാപിക ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇത് സഹിക്കാൻ വയ്യാതെയാണ് പതിനേഴുകാരൻ ജീവനൊടുക്കിയത്.


പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിന്റെ കാരണം കണ്ടെത്തണമെന്ന് കാണിച്ച് മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയുമായുള്ള പ്രണയത്തെക്കുറിച്ച് കണ്ടെത്തിയത്.