snake

മറയൂർ : നഗരത്തിലെ തുണിക്കടയിൽ നിന്ന് പാമ്പിനെ പിടികൂടി. മറയൂരിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ടൗണിലുള്ള മുനവറിന്റെ വസ്ത്ര വ്യാപാരശാലയുടെ ക്യാഷ് കൗണ്ടറിനു സമീപമാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ജീവനക്കാരും പാമ്പ് പിടുത്തക്കാരനായ ഗണപതിയും ചേർന്നാണ് പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ ചിന്നാർ വനത്തിൽ തുറന്നുവിട്ടു.