ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ അധിക്ഷേപിച്ച ആം ആദ്മി പാർട്ടി ഗുജറാത്ത് കൺവീന‌ർ ഗോപാൽ ഇറ്റാലിയയ്ക്കെതിരെ ബി.ജെ.പി രംഗത്ത്. മോദിയെയും അമ്മയെയും വിമർശിച്ച് ഗുജറാത്തിൽ ജനപ്രീതി നേടാമെന്ന ആം ആദ്മി പാർട്ടിയുടെ തന്ത്രം വിലപ്പോകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ആ തെറ്റിന് ഗുജറാത്തും ഗുജറാത്തികളും വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി നൽകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമാണ് ഗോപാലിന്റെ പരാമർശമെന്നും ഇറാനി ആരോപിച്ചു. രാഷ്ട്രീയവുമായി ബന്ധവുമില്ലാത്ത 100 വയസുള്ള സ്ത്രീയെ ആം ആദ്മി നേതാക്കൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ പൊറുക്കാനാവില്ലെന്നും ഇറാനി പറഞ്ഞു. മോദിക്ക് ജൻമം നൽകിയതാണ് ഹീരാബെൻ മോദിചെയ്ത കുറ്റമെന്ന് പ്രസംഗിക്കുന്ന ഗോപാൽ ഇറ്റാലിയുടെ പഴയ വീഡിയോ ആണ് ബി.ജെ.പി ആയുധമാക്കുന്നത്.