swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചുവെന്നാണ് സ്വപ്ന പറയുന്നത്.

ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്‌മെന്റിൽ ഫ്ളാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ളാറ്റിലാണ് നടന്നത്.


കസവുമുണ്ടും നേര്യതും താലിയും


ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമെന്ന് ഒരുദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തിൽ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കർ പറഞ്ഞത്.