ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ അഞ്ചാമത്തെ ട്രെയിൻ നവംബർ 10ന് ചെന്നൈ - ബംഗളൂരു - മൈസൂരു റൂട്ടിൽ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സർവീസാണിത്. ട്രെയിൻ ഏകദേശം 483 കിലോമീറ്റർ ഓടും.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്‌സ്പ്രസ് റെയിൽവേ അടുത്തിടെ ഓടിത്തുടങ്ങിയിരുന്നു.