acharya-balakrishna

ന്യൂഡൽഹി: സ്‌റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയും യൂറോപ്യൻ അക്കാഡമിക് പബ്ളിഷർമാരായ എൽസവീറും ചേർന്ന് നടത്തിയ പഠനത്തിൽ ലോകത്തെ ഏറ്റവും മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരിൽ ഇടംനേടി പതഞ്ജലി യോഗപീഠത്തിന്റെ സാരഥി ആചാര്യ ബാലകൃഷ്‌ണ. ആയുർവേദത്തിലും യോഗയിലുമുള്ള മികച്ച ഗവേഷണങ്ങളാണ് അദ്ദേഹത്തെ ഈ ആഗോള അംഗീകാരത്തിന് അർഹനാക്കിയത്.

ആയുർവേദത്തെയും യോഗയെയും ആധുനികകാല ട്രെൻഡാക്കി മാറ്റാനുള്ള പതഞ്ജലി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ 500ലേറെയുള്ള ശാസ്ത്രജ്ഞരുടെ പ്രവർത്തനമികവാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. ആചാര്യ ബാലകൃഷ്‌ണയുടെ നേതൃത്വത്തിൽ യോഗ,​ ആയുർവേദം എന്നിവയെക്കുറിച്ച് പുരാതനകാല രേഖകൾ കണ്ടെത്തുകയും അവ ആധുനികലോകത്തിന് ഉതകുംവിധം പുനർരചിക്കാനുമുള്ള ശ്രമത്തിലാണ്. ഇതിനകം 80ഓളം ഭാഷകളിൽ ഇവ സംബന്ധിച്ച പുസ്‌തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.