
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ 17 കാരിയെ പീഡിപ്പിച്ചതായാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.
കൊല്ലം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. 17കാരിക്ക് എം.ഡി.എം.എ, കഞ്ചാവ്, മദ്യം എന്നിവ നൽകിയ ശേഷമായിരുന്നു പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ നേരത്തെ ലഹരിക്കടത്തിനായി ലഹരി മാഫിയ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനെതുടർന്ന് പൊലീസ് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. ഈ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.