ഒളിഞ്ഞു നോട്ടത്തിന്റെ പ്രശ്നങ്ങൾ കാരണം ഒരുപാട് സങ്കീർണ്ണതകളിൽ പെട്ട ദമ്പതികളുണ്ട്. അന്യന്റെ കിടപ്പറയിൽ ഒളിഞ്ഞു നോക്കിയതിന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. മാത്രമല്ല, നാട്ടുകാർ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ഒരു സാമൂഹ്യ പ്രശ്നമായി ആ ഒളിഞ്ഞുനോട്ടം മാറുകയും ചെയ്തു. സെയിൽസ് ഗേൾ ആയ ഭാര്യയെ പോലും നാണം കെടുത്തുന്ന രീതിയിലേക്ക് ഭർത്താവിന്റെ മാനസിക വൈകല്യം മാറി എന്നതാണ്. ഇത് തീർച്ചയായും കുട്ടിക്കാലത്ത് സംഭവിച്ച ഏതെങ്കിലും ലൈംഗിക അനുഭവത്തിന്റെ തിക്തഭലവുമാകാം.