പല ദാമ്പത്യങ്ങളെയും ബാധിക്കുന്ന ഒരു കാര്യമാണ് നീലച്ചിത്രം കാണാനുള്ള ആസക്തി. പങ്കാളികളിൽ ഒരാൾ നീലച്ചിത്രത്തിന് അടിമയായാൽ അത് ആ ദാമ്പത്യത്തെ സാരമായി ബാധിച്ചേക്കാം. ചിലരെങ്കിലും ബ്ലൂ ഫിലിമിലെ ദൃശ്യങ്ങൾ തങ്ങളുടെ കിടപ്പറയിൽ അനുകരിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. മാത്രമല്ല, അത്തരം ലൈംഗിക വേഴ്ചകൾ പങ്കാളിയിൽ മടുപ്പ് ഉളവാക്കാനും ലൈംഗിക ജീവിതം താറുമാറാക്കാനും കാരണമായേക്കാം. പങ്കാളിയുടെ കൂടെ ഇഷ്ടങ്ങൾക്കനുസരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ഇരുവർക്കും പൂർണ്ണ സംതൃപ്തി നൽകുന്നു.
