
അമിതഭാരം കുറയ്ക്കാൻ പലരും പല വഴികളാണ് ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കാതെ അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് കൂടുതലും. ഇനി വിശപ്പ് സഹിക്കാതെ തന്നെ തടി കുറയ്ക്കാം . നെഗറ്റീവ് കലോറി ഭക്ഷണങ്ങൾ കഴിച്ചാൽ തടി വയ്ക്കില്ല. ഇവയിൽ കലോറിയുടെ അംശം കുറവാണ് എന്ന് മാത്രമല്ല ഇത് ദഹിപ്പിക്കുന്നതിനായി ശരീരത്തിലുള്ള കലോറി വേണ്ടി വരും. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
നെഗറ്റീവ് കലോറി ഭക്ഷണങ്ങൾ
1.ഓട്ട്സ്
ആരോഗ്യപരമായ ധാന്യങ്ങളിൽ ഒന്നായ ഓട്ട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗ്ഗമാണ്. നാരുകൾ,വിറ്റാമിനുകൾ,ധാതുക്കൾ,ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഗ്ലൂറ്റൻ രഹിതമാണ് ഓട്ട്സ്. രാവിലെയും രാത്രിയും ഇത് കഴിക്കുന്നത് നല്ലതാണ്.
2.ബെറികൾ
സ്ട്രോബെറി , ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള ബെറികളിൽ വിറ്റാമിനുകൾ,ധാതുക്കൾ,ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ജലാംശം കൂടുതലാണ് ഇവയിൽ. കൊഴുപ്പ് കുറഞ്ഞ പാലിൽ ബെറി ഫലങ്ങൾ ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും.
3.പോപ്കോൺ
പോപ്കോണിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അത് ലഘുഭക്ഷണമായി കഴിക്കാം. കൂടാതെ ഇതിൽ കലോറിയും കുറവാണ് . പോപ്കോൺ കഴിച്ച ഒരാൾക്ക് പെട്ടെന്ന് തന്നെ വിശപ്പ് തോന്നില്ല. വിശപ്പ് ഇല്ലാതാകുമ്പോൾ അമിതമായി മറ്റ് ഭക്ഷണം കഴിക്കാനുള്ള പ്രേരണ ഇല്ലാതാകും.
4. കോട്ടജ് ചീസ്
കോട്ടേജ് ചീസ് പ്രോട്ടീനും കാൽസ്യവും അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥമാണ്. ഇത് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നു. കോട്ടേജ് ചീസ് പെെനാപ്പിൾ അല്ലെങ്കിൽ പപ്പായ പോലുള്ള പഴങ്ങളുമായി ചേർത്ത് കഴിക്കാം. കോട്ടേജ് ചീസ് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇതിൽ കാർബോഹെെഡ്രേറ്റും കൊഴുപ്പും കുറവാണ്.