
രണ്ട് തലകളുള്ള പാമ്പ് കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമായി തോന്നാം. എന്നാൽ രണ്ട് തലകളുള്ളത് എന്ന് പറയപ്പെടുന്ന ഒരു പാമ്പിന്റെ പ്രശസ്തി കാരണം കോടതി കയറിയിരിക്കുകയാണ് ബീഹാറിലെ ഗ്രാമവാസികൾ. ഇവർ പിടികൂടിയ ഇരട്ടത്തലയൻ പാമ്പിന് പിന്നിലെ സത്യാവസ്ഥയും ഇതോടൊപ്പം പുറത്തു വന്നു.ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബറൗനി ബ്ലോക്കിലെ ഗ്രാമവാസികളാണ് രണ്ട് തലകളുണ്ടെന്ന് പറയപ്പെടുന്ന പാമ്പിനെ പിടികൂടിയത്. ഇതിനെക്കുറിച്ചുള്ള വിവരം ഗ്രാമം മുഴുവൻ അതിവേഗം തന്നെ പാട്ടായി. കൂട്ടത്തിൽ ഒരു പാരാ ലീഗൽ സന്നദ്ധ പ്രവർത്തകനെയും ഗ്രാമവാസികളിലൊരാൾ തങ്ങൾ പിടികൂടിയ പാമ്പിന്റെ പ്രത്യേകതയെക്കുറിച്ച് വിവരം ധരിപ്പിച്ചു. അദ്ദേഹം ഉടനെ തന്നെ ബെഗുസരായ് ജില്ലാ ജഡ്ജിയെ അറിയിക്കുകയും ചെയ്തു.
വാൽ ഭാഗം തൂവാല പോലയുള്ള പാമ്പ് അത് വിടർത്തുന്നത് കണ്ടായിരുന്നു ഗ്രാമവാസികൾ പാമ്പിന് രണ്ട് തലകളുണ്ടെന്ന് തെറ്റിദ്ധരിച്ചത്. ലഭിച്ച വിവരമനുസരിച്ച് ഇരുതലയൻ പാമ്പിനെക്കുറിച്ച് കോടതി ഗ്രാമവാസികൾക്കിടയിൽ അന്വേഷിച്ചപ്പോഴായിരുന്നു ഇക്കാര്യം വ്യക്തമായത്. വിവരണത്തിൽ നിന്നും അപൂർവ്വയിനത്തിൽ പെട്ട പാമ്പാണ് ഗ്രമാവാസികൾ പിടികൂടിയതെന്ന് മനസ്സിലാക്കിയ ജഡ്ജി പാമ്പിനെ ഉടനെ തന്നെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു.
Snake : 2 मुँह वाले इस दुर्लभ सांप को देख लीजिए, 25 Crore है इसकी क़ीमत#begusaraisnake #snakevideo #begusarai pic.twitter.com/fHsWF1Fkze
— Bihar Tak (@BiharTakChannel) October 13, 2022
തുടർന്ന് ബെഗുസാരായിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സതീഷ് ചന്ദ്ര ഝായുടെ മുൻപാകെ പാമ്പിനെ ഹാജരാക്കുക ആയിരുന്നു. പ്രാണികളെയും എലികളെയും മറ്റും ഭക്ഷണമാക്കുന്ന പാമ്പ് അപകടകാരിയല്ലെങ്കിലും. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് ഡിമാൻഡ് മൂലം കയറ്റി അയക്കാറുള്ളതിനാൽ 25 കോടി രൂപ വില വരെ വിലമതിപ്പുണ്ട്. ഇക്കാരണത്താൽ തന്നെ വലിയ തോതിൽ വേട്ടയാടപ്പെടാറുമുണ്ട്. എന്തായാലും കോടതി നിർദേശത്തെ തുടർന്ന് പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.