കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വരാൽ ഇന്ന് തിയേറ്ററുകളിലെത്തി. കണ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ശക്തിയും രാഷ്ട്രീയം തന്നെ, അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കേരളം തയ്യാറെടുക്കുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ ചരടുവലികളും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അപ്രതീക്ഷിത മുഖം എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. അനൂപ് മേനോൻ നടനായും തിരക്കഥാകൃത്തായും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു.

മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായി വരാലിനെ കാണാം. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. യുവാക്കളെ മാത്രമല്ല സ്ത്രീകളെയും കുടുംബങ്ങളെയും ഒന്നടങ്കം ആകർഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ്.
അനൂപ് മേനോനെ കൂടാതെ .സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് സംഗീത സംവിധാനം. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.