
ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ളിക്കേഷനിൽ ഒന്നാണ് വാട്ട്സാപ്പ്. ഒരു മെസേജിംഗ് ആപ്പിൽ നിന്നും ഏറെ മാറി ഇന്ന് ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനം അടക്കം മികച്ച ഫീച്ചറുകൾ വാട്ട്സാപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി വാട്ടസാപ്പ് ഇടയ്ക്കിടയ്ക്ക് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ അപ്ഡേറ്റുകളിലൂടെ ലഭിക്കുന്ന എല്ലാ ഫീച്ചറുകളെ കുറിച്ച് സാധാരണയായി വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ ബോധവാൻമാരായിരിക്കില്ല എന്നുള്ളതാണ് സത്യം.
എന്നാൽ എല്ലാത്തരം ഉപഭോക്താക്കളും ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്സാപ്പ് ഇപ്പോൾ. ഇത് പ്രകാരം വാട്ട്സാപ്പ് വഴി പരസ്പരം അയക്കുന്ന മെസേജുകൾ ഉടനെ തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കും.
പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സാപ്പ് മെസേജുകൾ ഇനി എഡിറ്റ് ചെയ്യാനും സാധിക്കും. വാട്ട്സാപ്പിന്റെ ബീറ്റാ അപ്ഡേഷനിൽ പ്രത്യക്ഷപ്പെട്ട ഫീച്ചർ ഉടനെ തന്നെ ഐഒഎസ് ബീറ്റ പതിപ്പിലും ലഭ്യമാകുമെന്നാണ് അറിയാൻ കഴിയുന്നത്. വാട്ട്സാപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യുന്നത് പോലെ നിശ്ചിത സമയത്തിനുള്ളിൽ അയച്ച മെസേജുകൾ പുതിയ ഫീച്ചർ പ്രകാരം എഡിറ്റ് ചെയ്യാൻ സാധിക്കും. ട്വിറ്ററിലെ എഡിറ്റ് ബട്ടൺ പോലുള്ള സൗകര്യമായിരിക്കും വാട്ട്സാപ്പിലും ലഭ്യമാകുക. പുതിയ വാട്ട്സാപ്പ് അപ്ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ WABbetainfoയുടെ ട്വിറ്റർ അക്കൗണ്ടിൽ സ്ക്രീൻ ഷോട്ടുകളായാണ് പങ്കു വെച്ചിരിക്കുന്നത്. എല്ലാ വാട്ട്സാപ്പ് ഉപഭോക്തEക്കൾക്കും പുതിയ അപഡേറ്റ് എപ്പോൾ ലഭ്യമാകുമെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
