cn

90കളിൽ ജനിച്ചവർക്ക് കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണ് കാർട്ടൂൺ നെറ്റ്‌വർക്ക്. ടോം ആൻഡ് ജെറി, ബെൻ 10, ദി പവർ പഫ് ഗേൾസ് തുടങ്ങിയവ തലമുറകളായി അസ്വദിച്ചുവരുന്ന ഷോകളാണ്. കാർട്ടൂൺ നെറ്റ്‌വർക്ക് പല കുട്ടികളെയും ടെലിവിഷൻ അടിമകളാക്കിയെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാർട്ടൂൺ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുണ്ടെന്നും ചാനൽ നിർത്തുകയാണെന്നും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാം.

വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ഒന്നിക്കാൻ പോവുകയാണ് എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ജീവനക്കാരിൽ ചിലരെ കമ്പനി പിരിച്ചുവിട്ടെന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും ചാനൽ ഇനിയും ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തി.

Y’all we're not dead, we're just turning 30 😂

To our fans: We're not going anywhere. We have been and will always be your home for beloved, innovative cartoons ⬛️⬜️ More to come soon!#CartoonNetwork #CN30 #30andthriving #CartoonNetworkStudios #FridayFeeling #FridayVibes

— Cartoon Network (@cartoonnetwork) October 14, 2022

അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ കാർട്ടൂൺ നെറ്റ്‌വർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു. വളരെ വൈകാരികമായി തന്നെയാണ് ചാനൽ പ്രതികരിച്ചത്. തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ നിരവധി ക്ലാസിക്കുകൾ സമ്മാനിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് നിർത്തുന്നത് വിഷമമുണ്ടാക്കുന്ന വാർത്തയാണെന്ന് നിരവധി പേർ പറഞ്ഞു. എന്നാൽ ഇതെല്ലാം തെറ്റായ വാർത്തകളാണെന്നും ഇത് പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്നും ചൂണ്ടിക്കാട്ടി ചില പോസ്റ്റുകളും ട്വീറ്റുകളും എത്തിയിരുന്നു.