kozhikode-qazi

കോഴിക്കോട്: കുടുംബ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പലതവണ പീഡനത്തിനിരയാക്കിയെന്ന ആരോപണം തള്ളി ഖാസിയുടെ ഓഫീസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഓഫീസ് പ്രതികരിച്ചു.

യുവതിയുടെ കുടുംബ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. ഇതിനിടെയാണ് വ്യാജ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും ഖാസിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

കണ്ണൂർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിൽ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിയ്ക്കെതിരെ കേസെടുത്തിരുന്നു. രണ്ട് വർഷം മുൻപ് ഖാസി മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.