
കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. കൊച്ചി നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് നടപടി. ഞാറക്കൽ പൊലീസ് ഇന്നലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഭവനഭേദനം, പൊതുയിടത്തിൽ അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. ദിവസങ്ങൾക്ക് മുമ്പാണ് നടി സുഹൃത്ത് നൗഫലിനെ വിവാഹം ചെയ്‌തത്. നൗഫലിന് കൊച്ചിയിൽ കാർ ബിസിനസാണ്. ലഹരി മരുന്ന് കേസിൽ നടി നേരത്തെ അറസ്റ്റിലായിട്ടുണ്ട്.