
ലക്നൗ: റോഡരികിലെ പൂട്ടിയ കടയുടെ മുന്നിൽ നിന്ന് ബൾബ് മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഒരു കടയ്ക്ക് മുന്നിലാണ് സംഭവം. പൊലീസുകാരൻ ബൾബ് ഊരിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇയാളെ സസ്പെന്റ് ചെയ്തു. അടുത്തിടെയാണ് ഇയാൾക്ക് പ്രൊമോഷൻ ലഭിച്ചത്.
ഫുൽപൂർ പൊലീസ് സ്റ്റേഷനിലെ കോൺസറ്റബിൾ രാജേഷ് വർമയാണ് ബൾബ് മോഷ്ടിച്ചത്. പൂട്ടിയിട്ടിരുന്ന കടയ്ക്ക് മുന്നിലെത്തിയ ഇയാൾ ചുറ്റും നോക്കിയ ശേഷം ബൾബ് ഊരിയെടുത്ത് പോക്കറ്റിലിട്ട് കൊണ്ടുപോവുകയായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് പൊലീസുകാരൻ മോഷണം നടത്തിയത്. രാവിലെ കടയുടമ എത്തിയപ്പോൾ ബൾബ് കാണാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് പൊലീസുകാരൻ മോഷ്ടിച്ചുകൊണ്ട് പോകുന്നത് കണ്ടത്. എന്നാൽ ഇരുട്ടായതിനാൽ തനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന ഇടത്തേക്ക് ബൾബ് മാറ്റിയിട്ടെന്നാണ് പൊലീസുകാരൻ പറയുന്നത്.
#Prayagraj: फूलपुर थाने के दरोगा का एलईडी बल्ब चोरी करते हुए वीडियो हुआ वायरल। सुनसान जगह देखकर दारोगा ने एलईडी बल्ब चुराकर जेब में रख लिया, लेकिन पास में लगे सीसीटीवी कैमरे में कैद हो गई हरकत।#UPPolice #ViralVideo #वायरल_यूपीतक pic.twitter.com/PvNLbJmrFS
— Manjeet Yadav । منجیت یادو (@ManjeetYadavINC) October 15, 2022