
സിൽഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. 66 റൺസ് എന്ന ചെറിയ വിജയലക്ഷ്യം വെറും 8.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യൻ വനിതാ ടീമിന്റെ ഏഴാം ഏഷ്യാകപ്പ് കിരീടമാണിത്.
ആദ്യ കിരീടമെന്ന സ്വപ്നത്തോടെയാണ് ശ്രീലങ്ക മത്സരത്തിനിറങ്ങിയത്. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ശ്രീലങ്കൻ ബാറ്രർമാർക്ക് കഴിഞ്ഞില്ല. മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിംഗ് ശ്രീലങ്കയുടെ ബാറ്റിംഗിനെ തകർത്തു. ശ്രീലങ്ക ഉയർത്തിയ 66 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഓപ്പണർ സ്മൃതി മന്താന 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. തുടക്കത്തിൽ തന്നെ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ തകർത്തു. 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 65 റൺസ് മാത്രമേ അവർക്ക് നേടാനായുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗാണ് കളിയിലെ താരം. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.