student

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്‌ടിക്കുന്ന ഇടുക്കി എ ആ‌ർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്കൂട്ടർ കടയുടെ സമീപം നിർത്തിയ ശേഷം പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേയ്ക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.


ഇപ്പോഴിതാ സ്‌റ്റേജിൽ മാമ്പഴക്കള്ളനായ പൊലീസുകാരനെ 'ട്രോളി'ക്കൊണ്ടുള്ള ഒരു എൽ കെ ജി വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഫാൻസി ഡ്രസ് മത്സരത്തിലൂടെ കൈയടി വാങ്ങിയത്.

പൊലീസ് വേഷത്തിൽ സ്റ്റേജിൽ കയറി ചുറ്റും നോക്കുകയാണ് കുട്ടി. ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഒറിജിനൽ പൊലീസുകാരൻ ചെയ്‌തതു പോലെ, ചെറിയ പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന മാങ്ങയെടുത്ത് സ്ഥലം വിടുകയാണ് കക്ഷി,