money

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാമത് തവണത്തുക ഈ മാസം മദ്ധ്യത്തോടെ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടിലെത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അർഹരായ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ മാസം 17ന് പ്രധാന മന്ത്രി നരേന്ദ്ര മോദി 16000 കോടി രൂപയുടെ ഫണ്ട് റിലീസ് നടത്തും.

യോഗ്യരായവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിൽ പണം എത്തും. വർഷത്തിൽ മൂന്ന് തവണയാണ് തുക ലഭിക്കുന്നത്. ഇതുവരെ 2.16 ലക്ഷം കോടി രൂപയാണ് രാജ്യത്തെ കർഷകർക്ക് കിസാൻ സമ്മാൻ നിധി വഴി ലഭിച്ചത്. കൊവിഡ് കാലഘട്ടത്തിൽ 1.6 ലക്ഷം കോടി രൂപ കർഷകരിലേക്ക് നേരിട്ടെത്തിക്കഴിഞ്ഞതായി കേന്ദ്ര കാർഷിക ക്ഷേമ മന്ത്രാലയം അറിയിച്ചു.