pak

കറാച്ചി : പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹൈക്കോടതി മുൻ ചീഫ് ജസ്​റ്റിസ് മുഹമ്മദ് നൂർ മെസ്‌കൻസായി ( 66 ) വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച ഖരൻ മേഖലയിലെ ഒരു പള്ളിയ്ക്ക് പുറത്തുവച്ച് അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാകിസ്ഥാനിൽ ഫെഡറൽ ശരീയ കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് കൂടിയാണ് മെസ്‌കൻസായി. മെസ്‌കൻസായിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദൂസ് ബിസെൻജോ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.