
2022 ഒക്ടോബർ 16 - 1198 കന്നി 30 ഞായറാഴ്ച .
( ദിനം പൂർണ്ണമായും തിരുവാതിര നക്ഷത്രം.
തിങ്കളാഴ്ച പുലർച്ചെ 2 മണി 14 മിനിറ്റ് 2 സെക്കന്റ് വരെ ശേഷം പുണർതം നക്ഷത്രം. )
അശ്വതി: എതിര്‍പ്പുകളെ ഇല്ലാതാക്കി മുന്നേറാന്‍ കഴിയും, ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടക്കും, വിവാദങ്ങളിൽ വിജയിക്കും, പ്രവൃത്തി മേഖലയില്‍ പ്രതിസന്ധികള്‍ മാറും.
ഭരണി: കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ഔഷധം ഉപയോഗിക്കേണ്ടി വരും, ജീവിത പങ്കാളിയുടെ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം, വാക്കു തര്‍ക്കങ്ങള്‍ നടത്തരുത്.
കാര്‍ത്തിക: പ്രണയത്തില്‍ നിന്നും വിട്ട് നില്‍ക്കണം, ഭരണാധികാരികള്‍ക്ക് പ്രതിസന്ധികൾക്ക് സാദ്ധ്യത,
സംസാരം വളരെ നിയന്ത്രിക്കണം, ജീവിതത്തിന് മാറ്റം.
രോഹിണി: മാനസ്സീകവും ശാരീരികവുമായി അസ്വസ്ഥതകള്‍, സഹായിച്ചവര്‍ ശത്രുക്കള്‍ ആകും, സദാചാര വിരുദ്ധ ജീവിതം ഒഴിവാക്കണം, പൊതുജന പിന്തുണ കുറയും.
മകയിരം: ശത്രുക്കള്‍ മിത്ര രൂപത്തില്‍ വരികയും കുഴിയില്‍ ചാടിക്കുകയും ചെയ്യും അതിനാൽ ശ്രദ്ധിക്കുക, യാത്രയിൽ നേട്ടം, ധനപ്രാപ്തി, ദൈവാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
തിരുവാതിര: അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി, തൊഴില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എല്ലാവരും ശത്രുതയോടെ പെരുമാറും, കോടതി നടപടി നേരിടേണ്ടി വരും.
പുണര്‍തം: സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം, ആരോഗ്യം ശ്രദ്ധിക്കണം, ജീവിതം സമാധാന പ്രദമാകും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും.
പുയം: ആത്മീയത വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യം, കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.
ആയില്യം: ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും, ആരോഗ്യം തൃപ്തികരം ആണ്, അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദി ലാഭം.
മകം: വ്യവഹാരത്തിൽ അനുകൂല വിധി നേടാൻ സാധിക്കും, പുതിയ തൊഴിൽ ലഭിക്കും, സഹ പ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, അധികാര പരിധി വര്‍ദ്ധിക്കും.
പൂരം: പൊതുരംഗത്തു പ്രശസ്തി, ഈശ്വര പ്രീതി നോക്കി മാത്രം കർമ്മങ്ങളിൽ പങ്കെടുക്കുക, അംഗീകാരങ്ങള്‍ തേടിയെത്തും, വ്യവഹാരവിജയം, ബന്ധു ബലം വര്‍ദ്ധിക്കും.
ഉത്രം: രോഗശമനം, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും.
അത്തം: ലക്ഷ്യബോധത്തോടും ഏകാഗ്രതയോടു കൂടിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യും, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, നൂലാമാലകളില്‍ നിന്നും വിടുതല്‍ ലഭിക്കും, കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് ഉള്ള കഴിവുണ്ടാകും.
ചിത്തിര: കുടുബത്തിൽ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ജീവിത ചുറ്റ്പാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യലാഭം.
ചോതി : കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കും, ദീർഘകാല പ്രതീക്ഷകൾ സഫലമാകും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, വിദേശയാത്രകള്‍ ഗുണകരമാകും, ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.
വിശാഖം: ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ, അപവാദങ്ങൾ മാറികിട്ടും, തൊഴില്‍ രംഗത്തെ നയപരമായ പ്രവര്‍ത്തനങ്ങള്‍ മൂലം കൂടുതല്‍ അധികാരം ലഭിക്കും.
അനിഴം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍, തന്ത്രപരമായ പ്രവർത്തികൾ മൂലം അനുകൂലമായ മാറ്റം, പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തിന്‍റെ സഹായം ഉണ്ടാകും.
കേട്ട: ഏർപ്പെടുന്ന പല കാര്യങ്ങളും വിജയിക്കും, ബന്ധു ജനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
മൂലം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, ഈശ്വര പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക,
സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടേണ്ടി വരും.
പൂരാടം: പ്രണയബന്ധങ്ങൾ മൂലം ധന നഷ്ടവും അപമാനവും ഉണ്ടാകും, തൊഴില്‍ രംഗത്ത് നിന്നും അപവാദങ്ങൾ കേൾക്കേണ്ടിവരും, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.
ഉത്രാടം: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാബത്യ സുഖക്കുറവ് അനുഭവപ്പെടും, സഹോദരരുമായി കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്.
തിരുവോണം: പഠനകാര്യങ്ങളിൽ അലസരാവും, പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക, ബന്ധുക്കൾക്ക് നേരത്തെ ചെയ്ത് കൊടുത്ത ചില സഹായങ്ങള്‍ ഇപ്പോള്‍ ഗുണം ചെയ്യും, വിദേശ യാത്രയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരും, ഭാര്യാഗുണം.
അവിട്ടം: ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല, പുതിയ അവസരങ്ങള്‍, കീർത്തി പദവി എന്നിവ ലഭിക്കും,
കുടുംബ പിന്തുണ ഉണ്ടാകും, വിജയത്തിലേക്ക് നീങ്ങും, വിശ്വസ്ഥര്‍ ആവശ്യ സമയത്ത് സഹായിക്കും ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും.
ചതയം: തൊഴിൽ മേഖലയിൽ ഉത്തരവാദിത്ത ബോധം കാണിക്കും, പലരും സഹായത്തിന് ഉണ്ടാവും, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായങ്ങൾ, കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.
പൂരുരുട്ടാതി: പ്രണയബന്ധത്തിൽ നേട്ടം, ഗൃഹം മോടിപിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും സന്താനങ്ങളെക്കൊണ്ട് ഗുണം, സ്ത്രീകള്‍ക്ക് നല്ലസമയം.
ഉത്രട്ടാതി: പങ്കുകച്ചവടം ലാഭകരമാകും, ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും, കൂട്ടു കെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, ബന്ധു ഗുണം, ദാമ്പത്യം സുഖപ്രദം.
രേവതി: അവിവാഹിതരുടെ വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തീക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.
Ramsagarthampuran
Astro_Numerologist..
Online consultant.
Contact number --- 91+8301036352.
WhatsApp number --- 91-9633721128.
Email samkhiyarathnam@gmail.com