സിനിമയിലെ 20 വർഷ യാത്രയിൽ പൃഥ്വിരാജിന് ഇന്ന് 40 -ാം പിറന്നാൾ

കാപ്പ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ടീസറും പുതിയ സിനിമയുടെ പ്രഖ്യാപനവും വൈകുന്നേരം

mm

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​പൃ​ഥ്വി​രാ​ജി​ന് ​ഇ​ന്ന് 40-ാം​ ​പി​റ​ന്നാ​ൾ.​ ​ന​ട​ൻ​ ,​​​ ​സം​വി​ധാ​യ​ക​ൻ​ ,​​​നി​ർ​മ്മാ​താ​വ് ,​ ​വി​ത​ര​ണ​ക്കാ​ര​ൻ​ ​തു​ട​ങ്ങി​യ​ ​വി​ലാ​സ​ങ്ങ​ളി​ലെ​ല്ലാം​ ​തി​ള​ങ്ങു​ന്ന​ ​പൃ​ഥ്വി​രാ​ജ് ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​യി​ ​വ​ള​ർ​ന്നു.​ ​
സി​നി​മ​യി​ലെ​ ​ഇ​രു​പ​തു​ ​വ​ർ​ഷ​യാ​ത്ര​യി​ലാ​ണ് ​പൃ​ഥ്വി​രാ​ജ്.​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി​ ​എ​ത്ര​യെ​ത്ര​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്ര​ങ്ങ​ളാ​ണ് ​പി​റ​ന്ന​ത്.​ന​ന്ദ​ന​ത്തി​ലെ​ ​മ​നു​ ​ന​ന്ദ​കു​മാ​ർ,​​​സെ​ല്ലു​ലോ​യ്ഡി​ലെ​ ​ജെ.​സി​ ​ഡാ​നി​യേ​ൽ,​​​ഇ​ന്ത്യ​ൻ​ ​റു​പ്പി​യി​ലെ​ ​ജ​യ​പ്ര​കാ​ശ്,​​​അ​യാ​ളും​ ​ഞാ​നും​ ​ത​മ്മി​ലെ​ ​ഡോ.​ര​വി​ ​ത​ര​ക​ൻ,​​​എ​ന്നും​ ​നി​ന്റെ​ ​മൊ​യ്തീ​നി​ലെ​ ​ബി.​പി​ ​മൊ​യ്തീ​ൻ,​​​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സി​ലെ​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ഹ​രീ​ന്ദ്ര​ൻ​ ​തു​ട​ങ്ങിയവ ​പ്രേ​ക്ഷ​ക​ർ​ ​നെ​ഞ്ചോ​ടു​ ​ചേ​ർ​ത്ത​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചി​ല​തു​ ​മാ​ത്രം.​
​ത​മി​ഴി​ൽ​ ​ക​നാ​ ​ക​ണ്ടേ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യും​ ​ബോ​ളി​വു​‌​ഡി​ൽ​ ​അ​യ്യ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​യും​ ​തെ​ലു​ങ്കി​ൽ​ ​പൊ​ലീ​സ് ​പൊ​ലീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യും​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​ലൂ​സി​ഫ​ർ​ ​എ​ന്ന​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​പ്പോ​ൾ​ ​പൃ​ഥ്വി​രാ​ജ് ​എ​ന്ന​ ​ക്രാ​ഫ്റ്റ് ​മാ​ന്റെ​ ​ക​ര​വി​രു​തു​ ​കൂ​ടി​ ​ക​ണ്ടു.​
​ബ്രോ​ ​ഡാ​ഡി​യിൽ ​ എത്തി നി​ൽ​ക്കു​ന്ന​ ​സം​വി​ധാ​ന​യാ​ത്ര​ ​യി​ൽ​ ഇനി ​എ​മ്പു​രാ​നും​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യ​ ​ടൈ​സ​ണും​ ​ഒരുങ്ങുന്നു.​ ​പു​തി​യ​മു​ഖ​ത്തി​ൽ​ ​പി​റ​ന്ന​ ​ഗാ​യ​ക​ൻ​ ​ഹൃ​ദ​യ​ത്തി​ൽ​ ​എ​ത്തി​ ​നി​ൽ​ക്കു​ന്നു.​ ​
പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​കേ​ര​ള​ത്തി​ലെ​ ​വി​ത​ര​ണം​ ​ഏ​റ്റെ​ടു​ത്ത് ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സ് .​ ​ക​ടു​വ​യു​ടെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​ഒ​രു​ ​മി​ക്കു​ന്ന​ ​കാ​പ്പ​ ​ക്രി​സ്മ​സി​ന് ​റി​ലീ​സ് ​ചെ​യ്യും​ .​
​ആ​സി​ഫ് ​അ​ലി​ ​ആ​ണ് ​കാ​പ്പ​യി​ലെ​ ​മ​റ്റൊ​രു​ ​നാ​യ​ക​ൻ.​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​നും​ ​കാ​പ്പ​യു​ടെ​ ​ഫ​സ്റ്റ് ​ടീ​സ​ർ​ ​വൈ​കി​ട്ട് 7​നും​ ​പു​റ​ത്തി​റ​ങ്ങും.