kiyara

യുവ നായികമാരിൽ ഏറെ ആരാധകരുള്ള കിയാര അദ്വാനിയും യുവതാരം സിദ്ധാർത്ഥ് മൽഹത്രയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ച. പോയ വർഷം റിലീസായ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. കിയാരയും സിദ്ധാർത്ഥും പ്രണയത്തിലാണെന്ന വാർത്ത മുൻപ് തന്നെ പ്രചരിച്ചിരുന്നു. ഇരുവരുടെയും വിവാഹം അടുത്ത ഏപ്രിലിൽ നടത്താനാണ് വീട്ടുകാരുടെ തീരുമാനമെന്നാണ് പുതിയ റിപ്പോർട്ട്. കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ തിരക്കുകളാണ് വിവാഹം നീളാൻ കാരണം. ഡൽഹിയിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം കോക്ക്ടെയിൽ പാർട്ടിയും മറ്റു ആഘോഷങ്ങളും നടത്തും.സിദ്ധാർത്ഥും കിയാരയും ഈ വർഷം അടൽ ബദൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.