
മലയാള സിനിമയിൽ അഭിനയിക്കാത്തതിനെക്കുറിച്ചും സിനിമയിലെ മീ ടു ആരോപണങ്ങളെക്കുറിച്ചും മനസ് തുറന്ന് ഷക്കീല. എനിക്ക് മലയാളം സിനിമകൾ വരാറില്ല. മലയാളി നടിമാർക്ക് എന്നെ പേടിയാണ്. ഞാൻ നല്ല നടിയാണ്. എന്നാൽ മികച്ച നടിയല്ല. പക്ഷേ വെരി ഗുഡ് ആണ്. ഇതുപോലൊരു നല്ല നടി വന്നാൽ തങ്ങളുടെ വേഷം പോകുമെന്ന പേടിയാണ് മലയാളത്തിലെ നടികൾക്ക് . മീ ടു എന്ന് കേൾക്കുമ്പോൾ ദേഷ്യം വരും.എന്നോടൊരാൾ മോശമായി പെരുമാറിയിൽ ഞാനത് പറയും. ബാസ്റ്റഡ് എന്ന് വിളിക്കും. അതിനുള്ള ധൈര്യമുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്കും അതൊക്കെയുണ്ട്. പിന്നെ എന്തിനാണ് പത്തിരുപത് വർഷം കാത്തിരിക്കുന്നത്.നിങ്ങൾക്ക് നോ പറയാൻ അന്ന് ധൈര്യമുണ്ടായിരുന്നില്ലേ? എന്നാണ് ഷക്കീലയുടെ ചോദ്യം.